KeralaLatest News

കുമ്മനത്തിന്റെ കയ്യിലിരുന്നതും കടിച്ചു പിടിച്ചതും പോകുമെന്ന് കടകംപള്ളി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കേരളത്തിലെത്തിയ കുമ്മനം രാജശേഖരനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് കുമ്മനം രാജശേഖരന് നഷ്ടം മാത്രമാകുമെന്ന് കടകംപള്ളി പറഞ്ഞു.

കുമ്മനത്തിന് കയ്യിലിരുന്നതും കടിച്ച് പിടിച്ചതും പോയി എന്ന അവസ്ഥയാകും.വടക്ക് കിഴക്ക് മൂലയ്ക്കാണെങ്കിലും ഗവര്‍ണര്‍ സ്ഥാനം കുമ്മനത്തിന് ഒരു പദവിയായിരുന്നു. ആ പദവി അദ്ദേഹം കാത്തിരുന്ന് കിട്ടിയതുമാണ്. അത് നഷ്ടപ്പെടുത്തി ഒടുവിൽ അതും ഇല്ല ഇതും ഇല്ല എന്ന അവസ്ഥയാകുമെന്ന് കടകംപള്ളി വ്യക്തമാക്കി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് രാഷ്ട്രീയ മത്സരമാണ് നടക്കാൻ പോകുന്നത്. ഇടത് പക്ഷം നടത്തുന്ന തത്വാധിഷ്ഠിത നിലപാടിനെ ജനം അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button