സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഇ-ഗവേണന്‍സ് ഘടകത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ പ്ലാനിങ് ഓഫീസില്‍ ഐ.ടി വിദഗ്ധനേയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു. കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരശേഖരണം, ഡാറ്റാ അനാലിസിസ്, ഡാറ്റാ ഇന്‍റര്‍പ്രട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ളവരാവണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഐ.ടി വിദഗ്ധന്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ മാര്‍ച്ച് 14 രാവിലെ 10.30 മുതല്‍ 12 വരെ നടക്കും. ബിടെക്/ ഡിപ്ലോമ ഇന്‍ ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ് ആണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 20-36.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ മാര്‍ച്ച് 15ന് രാവിലെ 10.30 മുതല്‍ 12 വരെ നടക്കും. ഡി.സി.എ (മലയാളം ആന്‍ഡ് ഇംഗ്ലീഷ് ടൈപ്പിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി) യാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 18-36. ജില്ലാ പ്ലാനിങ് ഓഫീസിലാണ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കുക.
Post Your Comments