NattuvarthaLatest News

‌പഴങ്ങളിലും പച്ചക്കറികളിലും അമിതമായ അളവിൽ കീടനാശിനികളും രാസവസ്തുക്കളും

കീടനാശിനിയും രാസവസ്തുക്കളുടെയും സാന്നിധ്യം

കൊച്ചി: അമിതമായ അളവിൽ കീടനാശിനിയും രാസവസ്തുക്കളുടെയും സാന്നിധ്യം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളും രാസവസ്തുക്കളും അമിതമായ അളവില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ ഉടന്‍ രൂപീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

മാരകമായ വിഷങ്ങൾ അടിച്ച് എത്തുന്ന ഇത്തരം പഴം-പച്ചക്കറികൾ ശരീരത്തിന് ദോഷകരമാണ്. കമ്മീഷന്‍ ഉത്തരവില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിലുള്ള സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡും ജില്ലാതല സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും പറഞ്ഞു.

കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗം ഇല്ലാതാക്കുന്നതിന് ചെക്ക് പോസ്റ്റുകളില്‍ നടത്തുന്ന പരിശോധനകള്‍ കര്‍ശനമായി തുടരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button