തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987-1991 നായനാര്‍ മന്ത്രിസഭയിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. നേമം, നെയ്യാറ്റിന്‍ക്കര മണ്ഡലങ്ങളില്‍ നിന്ന് നാലു തവണ എംഎല്‍എ ആയിട്ടുള്ള വ്യക്തിയാണ് വി.ജെ തങ്കപ്പന്‍.
അതേസമയം തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ മന്ത്രിയെന്ന നിലയില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു വി ജെ തങ്കപ്പനെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നല്ല ഭരണാധികാരിയും മികച്ച നിയമസഭാംഗവുമായിരുന്ന അദ്ദേഹം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് തന്റെ കഴിവുകള്‍ ഉപയോഗിച്ചു. തദ്ദേശ സ്വയംഭരണ കമ്മീഷന്റെ ആദ്യരൂപമായ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ചെയര്‍മാനായ അദ്ദേഹം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments