തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കാനുള്ള പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്‌ഐ രംഗത്ത്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലുകള്‍ തരാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രിയോട് ട്രോളുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
മാര്‍ച്ച് മാസം ഏഴാം തിയതി മുതല്‍ 20 ാം തിയതി വരെ നീണ്ടുനില്‍ക്കുന്ന ട്രോള്‍ മത്സരവും ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചിട്ടുണ്ട്. ആകര്‍ഷവും വ്യത്യസ്തവുമായ ട്രോളുകള്‍ക്ക് സമ്മാനമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം വ്യക്തമാക്കിയിട്ടുണ്ട്.
റഹീമിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ട്രോളന്മാരെ ഇതിലെ ഇതിലെ..
വര്‍ഷം രണ്ടു കോടി തൊഴിലുകള്‍ നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു രണ്ടു നേരത്തെ അന്നം മുട്ടിച്ചു യുവജന വഞ്ചന നടത്തി യുവാക്കളുടെ ഭാവി പ്രതീക്ഷകളെ ട്രോളി രസിച്ച മോഡിജിയോട് നമുക്ക് ട്രോളുകളിലൂടെ തന്നെ മറുപടി ചോദിക്കാം.
MODI JI WHERE IS MY JOB?
നിങ്ങളുടെ പ്രതിഷേധം വിഷയത്തിലൂന്നിയ ആകര്‍ഷകവും വ്യത്യസ്തവുമായ ട്രോളും ട്രോള്‍ വീഡിയോകളുമാക്കി ഞങ്ങള്‍ക്കയക്കൂ. സമ്മാനവും കരസ്ഥമാക്കാം.
യുവജന വഞ്ചനക്കെതിരെയുള്ള പ്രതിഷേധം സര്‍ഗ്ഗാത്മകമാവട്ടെ.
Post Your Comments