രുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകും എന്നതിനെ കുറിച്ച് കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭയിലേക്ക് രണ്ട് വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഷാനിമോള്‍ ഉസ്മാനെയും കെ എ തുളസിയെയും സ്ഥാനാര്‍ത്ഥിത്വത്തിനായി സജീവമായി പരിഗണിക്കുന്നുണ്ട്. രമ്യ ഹരിദാസ്, ഡോ. മിനി എന്നിവരുടെ പേരുകളും അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനിതകള്‍ക്ക് പിന്നാലെ, യുവപ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും രംഗത്തുണ്ട്. വടകരയില്‍ കെഎസ് യു നേതാവ് കെ എം അഭിജിത്തിന്റെ പേര് നേരത്തെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ പി ജയരാജന്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകുന്നതോടെ, കൂടുതല്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. കെപിസിസി അധ്യക്ഷന്‍ നേരത്തെ പറഞ്ഞ ജയസാധ്യത എന്ന മാനദണ്ഡം പരിഗണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഇവിടെ മല്‍സരിക്കണമെന്നാണ് ആവശ്യം. ഇത്തവണ മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments