ന്യൂഡൽഹി:ഇന്ത്യയില്‍ വായ്പ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് പോയ വജ്രവ്യാപാരി നീരവ് മോദി അവിടെ ആഡംബര ജീവിതം നയിക്കുന്ന തായുള്ള റിപ്പോര്‍ട്ടുകള്‍ പ്രമുഖ പത്രമായ ദ ടെലഗ്രാഫ് പുറത്തുവിട്ടിരുന്നു. മാധ്യമത്തിലെ ലേഖകന്‍ നഗരത്തില്‍ മോദിയെ കാണുന്നതും സംസാരിക്കുന്നതുമായ വീഡിയോയാണ് പുറത്ത് വന്നത്. നീരവ് മോദിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഒളിവിൽ കഴിയുന്ന നീരവ് മോദിയെ മാധ്യമ പ്രവർത്തകർക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ പിന്നെ എന്താണ് കേന്ദ്ര സർക്കാരിനു കണ്ടെത്താൻ സാധിക്കാത്തതെന്ന് കോണ്‍ഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു.
എന്നാല്‍ നീരവ് മോദിയെ തിരിച്ച് രാജ്യത്തെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും, മോദിയെ വിട്ടു തരണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. നീരവിനെ വിട്ടുതരണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തിരികെ എത്തിക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും രവീഷ് കുമാർ വ്യക്തമാക്കി.
Post Your Comments