KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം ? മാറി മറിഞ്ഞ് അഭിപ്രായ സര്‍വേ

പുറത്തുവന്ന സര്‍വേ ഫലം യാഥാര്‍ത്ഥ്യമാകുമോ എന്ന് ഉറ്റുനോക്കി ജനങ്ങളും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം ? മാറി മറിഞ്ഞ് അഭിപ്രായ സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്) അഭിപ്രായ വോട്ടെടുപ്പാണ് ഈ സൂചന നല്‍കുന്നത്.

ഇതുവരെ പുറത്തുവന്ന മറ്റു സര്‍വേകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സിഇഎസ് സര്‍വ്വെയില്‍ തെളിയുന്നത്. എല്‍ഡിഎഫിന് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കാം. യുഡിഎഫിന് കാണുന്നത് 8 മുതല്‍ 11 വരെ സീറ്റുകളാണ്. ബിജെപി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.

എല്‍ഡിഎഫ്- 40.3, യുഡിഎഫ്- 39 എന്നിങ്ങനെയാണ് പ്രതീക്ഷിക്കപ്പെടുന്ന വോട്ട് ശതമാനം. ബിജെപി 15.5 ശതമാനം വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button