NattuvarthaLatest News

ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

വിഎസ് ശിവകുമാര്‍ എംഎല്‍എ പ്രസ് ക്ലബ്ലില്‍ നടന്ന ചടങ്ങില്‍ ‘ഓട്ടോക്കാരന്‍’ ആപ്ലിക്കേഷന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി .
ഇനി മുതൽ ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സൗജന്യ സേവനവുമായി ‘ഓട്ടോക്കാരന്‍’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. എല്ലാ യാത്രകള്നിരീക്ഷണ വിധേയമാക്കുന്നതിനാല്‍ 24 മണിക്കൂറും സ്ത്രീകള്‍ക്കും ഇതിന്‍റെ സേവനം ഇനി മുതൽ പ്രയോജനപ്പെടുത്താം.

വിഎസ് ശിവകുമാര്‍ എംഎല്‍എ പ്രസ് ക്ലബ്ലില്‍ നടന്ന ചടങ്ങില്‍ ‘ഓട്ടോക്കാരന്‍’ ആപ്ലിക്കേഷന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. നിയാസ് ഭാരതിയുടെ ‘ഭാരതി ഇന്‍ഫോ ലോജിക്സ്’ ആണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഈ സംരംഭക ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ആപ്പിന്‍റെ പിന്നണിയില്‍ വെഞ്ഞാറമ്മൂട് മുസ്ലീം അസോസിയേഷന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് പ്രവര്‍ത്തിച്ചത്.

shortlink

Post Your Comments


Back to top button