ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കിട്ട് ഓടിനടക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി 14 ഉദ്ഘാടനങ്ങളാണ് ഇന്നലെ മാത്രം മോദി നടത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും യുപിയിലുമാണ് ഇത്രയേറെ ഉദ്ഘാടനങ്ങള്‍ ഒറ്റദിവസം കൊണ്ട് പ്രധാനമന്ത്രി നടത്തിയത്.
വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനു തറക്കല്ലിടുകയായിരുന്നു ഇന്നലെ നരേന്ദ്രമോദിയുടെ ആദ്യത്തെ ഉദ്ഘാടന ചടങ്ങ്. എന്നാല്‍ ഈ ഉദ്ഘാടന പാച്ചില്‍ അവസാനിപ്പിച്ചാകട്ടെ ഗാസിയാബാദില്‍ ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍പാതയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത് വരുന്നതിനാല്‍ പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പേ പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
Post Your Comments