കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിൽ പ്രതികള്‍ക്ക് ഒത്താശ ചെയ്തത് പ്രമുഖ സിനിമാ നിര്‍മാതാവെന്ന് സൂചന. പ്രതികൾ രക്ഷപ്പെടാന്‍ വാഹനസൗകര്യം ഒരുക്കിയതും നിർമാതാവാണെന്നാണ് സൂചന.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിന് സമീപത്തെ ഫ്ലാറ്റിലാണ് നിര്‍മ്മാതാവ് താമസിക്കുന്നത്. പ്രതികൾ വെടിവെച്ചതിന് ശേഷം ഈ ഫ്ലാറ്റിലേക്ക് കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിലിരുന്നാണ് ക്രിമിനല്‍ സംഘം നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ലീനയുടെ അഭിഭാഷകന്, ചാനല്‍ റിപ്പോര്‍ട്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ രവി പൂജാരിക്ക് നല്കി ഫോണ്‍ വിളിപ്പിച്ചത് നിര്‍മ്മാതാവാണെന്ന് സൂചനയുണ്ട്.പെരുമ്പാവൂരിലെ ഗുണ്ടാംസംഘവുമായി നിര്‍മ്മാതാവിനുള്ള അടുത്തബന്ധത്തിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. എന്നാൽ ഗുണ്ടാസംഘം ഇത് നിഷേധിക്കുകയുണ്ടായി.
Post Your Comments