KeralaLatest News

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടനെന്ന് ആരോപണം ; യുവാവിനെതിരെ കേസ്

മലപ്പുറം : മലപ്പുറത്ത് മുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടനെന്ന് ആരോപണം ഉന്നയിച്ച  യുവാവിനെതിരെ കേസ്. മലപ്പുറം മഞ്ചേരി സ്വദേശി മുസ്ഫിർ കാരക്കുന്നിനെതിരെ എടവണ്ണ പോലീസാണ് കേസെടുത്തത്. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്നാണ് മുസ്ഫിർ ആരോപിച്ചത്.

യുവാവിന്റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേതുടർന്ന്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍റായിരുന്നു മുസ്ഫിര്‍.

തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയില്‍നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ എത്തിയെന്നെന്നും, ഉപതെരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്നും അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു അവർ പറഞ്ഞതെന്ന് മുസ്ഫിര്‍ പറഞ്ഞു.

കൃത്രിമം നടന്നെന്ന അഭ്യൂഹങ്ങൾ പരന്നതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എമാരായ വി അബ്ദുറഹ്മാനും പി വി അൻവറും രംഗത്തെത്തി. സംഭവം വിവാദമായത്തോട ഇതേക്കുറിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button