തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലണ്ടറിന് അംഗീകാരം . 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കു 203 അദ്ധ്യയന ദിവസങ്ങളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 226 അദ്ധ്യയന ദിവസങ്ങളും ഉണ്ടായിരിക്കും. 2019 ആഗസ്റ്റ് 17, 24, 31, ഒക്ടോബര്‍ 5, 2020 ജനുവരി 4, ഫെബ്രുവരി 22 എന്നീ ദിവസങ്ങള്‍ പ്രവൃത്തി ദിനങ്ങള്‍ ആയിരിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രണ്ടാം ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ എന്നിവരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ കലണ്ടര്‍ ബാധകമായിരിക്കും. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ പേജിലുള്ള കലണ്ടര്‍ അച്ചടിച്ച് നല്‍കേണ്ടതാണ് എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments