കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പിഎ പ്രവീൺ അടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പേരിലാണ് തരൂരിന്റെ അടക്കം രണ്ടു പേര്‍ക്കെതിരെ കേസെടുത്തത്.
ഒന്നാം പ്രതി ജയകുമാരന്‍ എന്നയാളാണ്. ബാലരാമപുരം പോലിസ് റജിസ്റ്റര്‍ ചെയ്‌ത കേസില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയാണ് അന്വഷണം നടത്തുന്നത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ വിഷയം അവതരിപ്പിച്ചു.
തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. കേസ് പരിഗണിക്കവെ ഹർജിക്കാരിയെ കോടതി രൂക്ഷമായി വിമർശിച്ചു. മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഹർജിക്കാരിയെന്നും കോടതി വ്യക്തമാക്കി.
Post Your Comments