ആവശ്യമായ ചേരുവകൾ
അരി 1 കപ്പ്
ശർക്കര 250 ഗ്രാം
ഏലയ്ക്ക 1 എണ്ണം
ചോറ് 1 ടീസ്പൂൺ
ചെറിയ ഉള്ളി 3 എണ്ണം
നാളികേരക്കൊത്ത് 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം 1 1/2 കപ്പ്
വെളിച്ചെണ്ണ 4 ടീസ്പൂൺ
ബേക്കിംഗ് സോഡാ 2 നുള്ള്
ഉണ്ടാക്കുന്ന വിധം
ആദ്യം അരി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഇത് നന്നായി കഴുകി മിക്സിയിൽ അരി, ചോറ്, ഏലയ്ക്ക എന്നിവ 1/2 കപ്പ് വെള്ളത്തിൽ അരച്ചെടുക്കുക. അല്പം അരഞ്ഞതിന് ശേഷം 1/2കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരു സോസ് പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിൽ ബാക്കിയുള്ള അരക്കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കിയെടുക്കുക. ശർക്കര പാനി നേരത്തെ ചൂടോടുകൂടി അരച്ചുവച്ച അരിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ബേക്കിംഗ് സോഡയും കുറച്ച് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. (നല്ല ലൂസ് ആയിട്ടുള്ളൊരു മാവ് തയ്യാറായി).
വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഉള്ളിയും തേങ്ങാക്കൊത്തും ഗോൾഡൻ കളർ ആകുന്നതുവരെ വറുത്തെടുക്കുക. ഇനി ഒരു കുക്കർ അടുപ്പത്ത് വയ്ക്കുക (അലുമിനിയം കുക്കർ ആണെങ്കിൽ പെട്ടെന്ന് കരിഞ്ഞുപോകില്ല )കുക്കറിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായാൽ തയ്യാറാക്കിയ അരിമാവ് പതുക്കെ കുക്കറിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിന് മുകളിൽ നേരത്തെ ഫ്രൈ ചെയ്തു വച്ച ഉള്ളി നാളികേര കൊത്തു ചേർത്ത് കുക്കറിന്റെ വെയിറ്റ് മാറ്റി ഒന്നര മിനിറ്റ് ഹൈ ഫ്ളൈമിൽ വയ്ക്കുക.
ഒന്നര മിനിറ്റ് കഴിഞ്ഞാൽ തീ കുറച്ച് വച്ചു 15മിനിറ്റ് വേവിക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഫോർക്ക് വച്ചു കുത്തി നോക്കുക. ഫോർക് ക്ലീൻ ആണെങ്കിൽ കലത്തപ്പം വെന്തു എന്നാണ് മനസിലാക്കേണ്ടത്.ഗ്യാസ് ഓഫ് ചെയ്ത് തണുത്തതിന് ശേഷം കുക്കറിൽ നിന്നും പുറത്തെടുക്കുക. സ്വാദൂറും കലത്തപ്പം റെഡിയായി.
Post Your Comments