KeralaLatest NewsIndia

തിരുവനന്തപുരത്ത് കുമ്മനത്തിനായി ചുവരെഴുത്തും പ്രചാരണവും തുടങ്ങി

തിരുവനന്തപുരം,​ പത്തനംതിട്ട സീറ്റുകളിലേക്കാണ് കുമ്മനത്തിന്റെ പേരി സജീവമായി ഉയര്‍‌ന്നുവന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനത്തിനായി ബി.ജെ.പി ചുവരെഴുത്ത് തുടങ്ങി. തിരുവനന്തപുരം,​ പത്തനംതിട്ട സീറ്റുകളിലേക്കാണ് കുമ്മനത്തിന്റെ പേരി സജീവമായി ഉയര്‍‌ന്നുവന്നത്. എന്നാല്‍ തിരുവനന്തപുരത്താണ് കൂടുതല്‍ സാദ്ധ്യതയെന്നതും,​ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളും കുമ്മനത്തെ തലസ്ഥാന മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.

എന്നാൽ ഇത് ഇനിയും പ്രാഖ്യാപിച്ചിട്ടില്ല. എന്നാൽ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തിരുവനന്തപുരത്ത് പ്രചാരണത്തില്‍ സജീവമായി ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. അതെ സമയം സി.പി.ഐയുടെ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ എല്‍.ഡി.എഫും സിറ്റിംഗ് എം.പി ശശി തരൂരിനെ നിറുത്തി യു.ഡി.എഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് നേതൃത്വവും നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് കുമ്മനം ഗവർണ്ണർ സ്ഥാനം രാജി വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button