റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ മായാജാലം കാഴ്ചവെച്ച് മഹേന്ദ്ര സിങ് ധോണി. ഓസീസ് താരം ഗ്ലെൻ മാക്സ്‍വെല്ലിനെ പുറത്താക്കിയ പ്രകടനമാണ് ധോണിക്കും ഒപ്പം രവീന്ദ്ര ജഡേജയ്ക്കും കയ്യടി വാങ്ങിക്കൊടുത്തത്. 31 പന്തില്‍ 47 റണ്‍സ് നേടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് മാക്‌സ്‌വെല്ലിനെ ഇരുവരും പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റിലെ 193 റൺസ് കൂട്ടുകെട്ടിന് ശേഷം ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും പുറത്തായതോടെ ഓസീസ് അപായം മണത്തു. പിന്നാലെ ഓസീസിനെ കരകയറ്റി ഗ്ലെൻ മാക്സ്‌വെല്ലും പിന്തുണയുമായി ഷോൺ മാർഷും കളത്തിലെത്തി.
കുൽദീപ് യാദവിന്റെ പന്ത് ഷോർട്ട് കവറിലേക്കു തട്ടിയിട്ട് ഷോൺ മാർഷ് സിംഗിളിനോടി. പന്തു വരുന്നതു കണ്ട രവീന്ദ്ര ജഡേജ, ഡൈവ് ചെയ്ത് അതു തടുത്തിട്ടു. ശേഷം ഞൊടിയിടയിൽ പന്തെടുത്ത് ധോണിക്കു നീട്ടിയെറിഞ്ഞു. ധോണി ഒരു സെക്കൻഡ് പോലും വൈകാതെ ഗ്ലൗസ് കൊണ്ട് പന്തിന്റെ ദിശമാറ്റി സ്റ്റംപിലേക്കിട്ടു. ഇതോടെ മാക്സ്‍വെൽ പുറത്തായി. ജഡേജയിൽനിന്ന് അതിവേഗമെത്തിയ പന്തിനെ ധോണി വഴിമാറ്റി സ്റ്റംപിലേക്കിടുമ്പോൾ ക്രീസിനും ഒരുപാടു വെളിയിലായിരുന്നു മാക്സ്‍വെൽ. രവീന്ദ്ര ജഡേജ – മഹേന്ദ്രസിങ് ധോണി സഖ്യത്തിന്റെ നീക്കം ഏറ്റവും മികച്ച ഫീൽഡിങ് മികവിന്റെ ഉദാഹരണമെന്നാണ് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ വിശേഷിപ്പിച്ചത്.
What an arm Jaddu, what a Run out, Masterclass Singh Dhoni !! #IndvAus pic.twitter.com/3sJgqZCP8w
— Monica (@monicas004) March 8, 2019
Post Your Comments