മുംബൈ: രവീന്ദ്ര ജഡേജക്ക് കീഴില്‍ ചെന്നൈ സൂപ്പർ കിങ്‌സ് അല്‍പ്പം ഭയപ്പെട്ടുവെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയ ജഡേജ അമ്പാട്ടി റായിഡുവിനെ റണ്ണൗട്ടാക്കുകയും ചെയ്തു. കൂടാതെ, ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലും നായകന് മിടുക്കുകാട്ടാനായില്ല.
‘ഇത്തവണ ടീമിന്റെ തുടക്കം അല്‍പ്പം ഭയത്തോടെയായിരുന്നു. സാഹചര്യത്തെ കൃത്യമായി മുതലാക്കാനായില്ല. കേള്‍ക്കാത്ത ഭംഗിയില്ലാത്ത കാര്യമാണ്. അവസാന സീസണിലും ഇത് സംഭവിച്ചിരുന്നു. എന്നാൽ, ഞങ്ങള്‍ മുന്നോട്ട് പോവുകയാണ് ചെയ്തത്. ജഡേജയെ നായകനെന്ന നിലയിലേക്ക് സഹതാരങ്ങള്‍ക്ക് കാണാന്‍ അല്‍പ്പം കൂടി സമയം ആവിശ്യമാണ്’.
‘എംഎസ് ധോണി ക്യാപ്റ്റനല്ലാതെ ടീമിനൊപ്പമുണ്ട്. ഇത്തവണ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. മികച്ച ഫലത്തിന് അല്‍പ്പം കൂടി സമയം ആവിശ്യമാണ്. ആ താളത്തിലേക്ക് ടീം എത്തേണ്ടതായുണ്ട്’ മത്സരശേഷം ഫ്‌ളമിങ് പറഞ്ഞു.
Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!
അതേസമയം, മത്സരത്തിനിടെ സ്റ്റീഫന്‍ ഫ്‌ളമിങ്ങുമായുള്ള ചര്‍ച്ചക്ക് ശേഷം എംഎസ് ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ജഡേജക്ക് മത്സരം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന ഘട്ടത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സിഎസ്‌കെയെത്തിയത്.
Post Your Comments