Latest NewsKerala

ചര്‍ച്ച് ആക്ട് : ക്രൈസ്തവ സഭകളുടെ എതിര്‍പ്പിന് ഫലം കണ്ടു

കോട്ടയം: ചര്‍ച്ച് ആക്ട് ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ നടത്തിയ പ്രതിഷേധത്തിന് ഫലം കണ്ടു. നിയമപരിഷ്‌കരണ കമീഷന്‍ വെബ്‌സൈറ്റില്‍നിന്ന് ചര്‍ച്ച് ആക്ടിന്റെ കരട് പിന്‍വലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നടപടി. ആക്ടിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തിറങ്ങിയത് സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബില്ല് വെബ്‌സൈറ്റില്‍ തുടരുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട കെസിബിസി സംഘവും ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് വ്യാഴാഴ്ച കോട്ടയത്ത് വിവിധ രൂപത അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധസംഗമം നടത്തുകയും ചെയ്തു.

ഇതോടെ കോട്ടയത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിയമപരിഷ്‌കരണ കമീഷന്‍ നടത്താനിരുന്ന സിറ്റിങ്ങും മാറ്റി. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ബില്‍ പിന്‍വലിക്കാതെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി. തോമസ് ശ്രമിക്കുന്നു എന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ ആരോപണം. അതേസമയം, അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതിനാലാണ് ബില്‍ നീക്കിയതെന്നാണ് കമീഷന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button