ശ്രീനഗര്‍: വിഘടനവാദികള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി. മാലിക്കിന്റെ കേസുകള്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് ശേഷം യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് പിന്നാലെ എന്‍ഐഎ കശ്മീരിലെ വിഘടനവാദികളുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
നേരത്തെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകള്‍ ഡോ. റുബിയ സെയ്ദിനെ തട്ടിക്കൊണ്ടുപോയതിനും ശ്രീനഗറില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലും മാലിക് പ്രതിയാണ്.
Post Your Comments