മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെൻസെക്സ് 89.32 പോയിൻ്റ് ഉയർന്നു 36,725.42ലും നിഫ്റ്റി 5.20 പോയിൻ്റ് ഉയർന്നു 11,058ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ആക്സിസ് ബാങ്ക്, ഐടിസി, പവര്‍ഗ്രിഡ്, ടിസിഎസ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികൾ ലാഭത്തിലും, മാരുതി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റിയിൽ എല്‍ടി, എം ആന്‍റ് എം, ആക്സിസ് ബാങ്ക്, എസ്ബിഐഎന്‍, പവര്‍ഗ്രിഡ് എന്നി ഓഹരികൾ ലാഭത്തിലും സീൽ, ഐഒസി, കോള്‍ ഇന്ത്യ, വിപ്രോ, എന്‍ടിപിസി എന്നീ സ്റ്റോക്കുകൾ നഷ്ടത്തിലും വ്യാപാരം അവസാനിച്ചു.
Post Your Comments