സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി./ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ 13 ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്‌സി. നഴ്‌സുമാർക്കും രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ഡിപ്ലോമ നഴ്‌സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം odepcmou@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in.
Post Your Comments