Latest NewsInternational

അശ്ലീല വീഡിയോ കാണുന്നതിന് നിയന്ത്രണം

ലണ്ടന്‍: അശ്ലീല വീഡിയോ അഥവാ പോണ്‍വീഡിയോ കാണുന്നതിന് ബ്രിട്ടനില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്റര്‍നെറ്റില്‍ ഇനി മുതല്‍ ഉപഭോക്താവിന്റെ പ്രായം വെളിപ്പെടുത്തുന്ന വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പോണ്‍ വീഡിയോ കാണാന്‍ സാധിക്കു. ഏപ്രില്‍ മാസം മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

ഡിജിറ്റല്‍ ഇക്കണോമി ആക്ടിന്റെ ഭാഗമായാണ് 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പോണ്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡിജിറ്റല്‍ ഇക്കണോമി ആക്ട ബ്രിട്ടനില്‍ നിലവില്‍ വരുന്നത്. പോണ്‍ഹബ്, യൂപോണ്‍ പോലുള്ള പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.

എല്ലാ പോണ്‍ വെബ്‌സൈറ്റുകളും ഏജ് ഐഡി സിസ്റ്റം എന്ന സംവിധാനമാണ് വെരിഫിക്കേഷനായി ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത രേഖകളോ പ്രായം തെളിയിക്കുന്നതിനായി ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button