Latest NewsNattuvartha

ബൈക്കുകളില്‍ കുട്ടികളെ സ്‌കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക്

പാലക്കാട് : ബൈക്കുകളില്‍ കുട്ടികളെ സ്‌കൂളുകളില്‍ കൊണ്ടുവിടുന്നതിന് പൊലീസിന്റെ വിലക്ക് . പാലക്കാട് ജില്ലയിലെ കൊപ്പം പൊലീസാണ് വിലക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ബൈക്ക് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ ഈ നടപടി.

കൊപ്പം മേഖലയിലെ എല്ലാ ഹൈസ്‌കൂള്‍ പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. വിളയൂര്‍ പഞ്ചായത്തിലെ എടപ്പലം പിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ മിന്നല്‍ പരിശോധനയില്‍ കൊപ്പം എസ്‌ഐ കെ. എ. ഫഖ്‌റുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് 15 ഇരുചക്ര വണ്ടികള്‍.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു എടപ്പലം ഹൈസ്‌കൂള്‍ പരിസരങ്ങളില്‍ കൊപ്പം പൊലീസിന്റെ മിന്നല്‍ പരിശോധന. രേഖകളോ സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന ബൈക്കുകളാണ് പൊലീസ് പരിശോധനയില്‍ കുടുങ്ങിയത്. കുട്ടികളെ പൊലീസ് താക്കീത് ചെയ്തു വിട്ടെങ്കിലും രക്ഷിതാക്കള്‍ക്കാണ് പണി കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button