KeralaLatest News

ചര്‍ച്ച് ആക്ട് നടപ്പിലാക്കുമോ? മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു

തിരുവനന്തപുരം : ക്രൈസ്തവ സഭകളുടെ പള്ളിസ്വത്തു സംബന്ധിച്ചുള്ള ചര്‍ച്ച് ആക്ടിനെതിരെ വിവിധ ക്രൈസ്തവ സഭകളുടേയും ഇടവാകാംഗങ്ങളുടേയും എതിര്‍പ്പ് വ്യാപകമായിരിക്കെ ബില്ലിനെ കുറിച്ച്് മുഖ്യമന്ത്രി പ്രതികരിയ്ക്കുന്നു. പള്ളി സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കുന്നതിനു നിയമ പരിഷ്‌കാര കമ്മിഷന്‍ ബില്‍ തയാറാക്കിയതു സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്മിഷന്‍ തയാറാക്കിയ ബില്‍ ഒരു തരത്തിലും നടപ്പാക്കില്ലെന്നും കത്തോലിക്കാ സഭാധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച് നിയമം കൊണ്ടുവരികയെന്ന അജന്‍ഡ സര്‍ക്കാരിനില്ലെന്നും 2006-2011 ലെ എല്‍ഡിഎഫ് സര്‍ക്കാരിനു മുന്നില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്‌കാര കമ്മിഷന്‍ ഉന്നയിച്ചപ്പോള്‍ തള്ളുകയാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കമ്മിഷന്റേതു മാത്രമാണെന്നും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു തരത്തിലുള്ള തുടര്‍ നടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി. കമ്മിഷന്റെ ഉദ്ദേശ്യത്തില്‍ സഭകള്‍ക്കും വിശ്വാസികള്‍ക്കും ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ഉറപ്പിനെ പൂര്‍ണ വിശ്വാസത്തില്‍ എടുക്കുന്നു. ചര്‍ച്ച് ബില്ലിനെതിരെ കോട്ടയത്തു നടത്തുന്ന സംഗമത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് അറിയിക്കും – കാതോലിക്കാ ബാവാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button