Latest NewsInternational

ഇലക്ഷന്‍ ചൂട് ഫേസ്ബുക്കിലേക്കും: എഫ് ബി അധികൃതര്‍ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നില്‍

തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആശങ്ക അറിയിച്ചു.ബി ജെ പി എം പി അനുരാഗ് താക്കൂര്‍ അധ്യക്ഷനായ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ഫേസ്ബുക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഹാജരായി.

സാമൂഹ്യ മാധ്യമങ്ങള്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുള്ള നിയമനിര്‍മാതാക്കളുടെ സംശയങ്ങള്‍ ദുരാകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഫേസ് ബുക്കില്‍ പരസ്യം നല്‍കുന്നവരുടെ വിവരങ്ങളും അവരുടെ സ്ഥലവും മറ്റും പ്രത്യക വെബ് പേജില്‍ ലഭ്യമാകുമെന്ന് ഫേസ്ബുക് അധികൃതര്‍ പറഞ്ഞതായാണ് അറിയുന്നത്.

പലപ്പോഴും തങ്ങളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ സാധ്യമല്ല എന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ ഭീമന്‍ അറിയിച്ചിട്ടുണ്ട്. പണ്ട് തങ്ങള്‍ക്കു പറ്റിയ തെറ്റുകളില്‍ ഫേസ്ബുക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി നീരീക്ഷിക്കപെടുവാനോ സുതാര്യമാകുവാനോ അവര്‍ തയാറാകാത്തതില്‍ കമ്മിറ്റിക്ക് അസംതൃപ്തിയുണ്ട്. കമ്പനിയുടെ തന്നെ ഉദ്യോഗസ്ഥര്‍ നടത്തിയ വിവാദപരമായ പരാമര്‍ശങ്ങളെ കുറിച്ചും ചര്‍ച്ച ഉണ്ടായി. ഫേസ്ബുക്കിന്റെയും അനുബന്ധ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയും പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ കൈക്കൊള്ളുന്ന നടപടികളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തമാകുവാനാണ് 31 അംഗ കമ്മിറ്റി യോഗം ചേര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button