Latest NewsIndia

അതിര്‍ത്തിയില്‍ ഇന്ത്യന്‍ -പാക് സൈന്യങ്ങള്‍ നേര്‍ക്കുനേര്‍

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിപ്പിച്ച് പാകിസ്ഥാന്‍. അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്നുള്ള സൈന്യത്തെ പിന്‍വലിച്ചാണ് കശ്മീരിലെ നിയന്ത്രണരേഖയിലെ പ്രശ്‌നബാധിത മേഖലകളില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെതിരേ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് ബുധനാഴ്ച ശക്തമായ മുന്നറിയിപ്പുനല്‍കി. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ നാശനഷ്ടമോ ഉണ്ടായാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഇരുരാജ്യങ്ങളിലെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടു. നിയന്ത്രണരേഖയ്ക്കുസമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിടരുതെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടുവെന്ന് ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയന്ത്രണരേഖയ്ക്കുസമീപമുള്ള കൃഷ്ണഘാട്ടി, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ പ്രകോപനം കൂടാതെ പാക് സൈന്യം ഉയര്‍ന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. അവിടെ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button