CinemaLatest NewsEntertainment

അഭിനയവും രാഷ്ട്രീയവും; ഇനി ഈ താരത്തിന് ഗായകവേഷം

നടനായും ജനപ്രതിനിധിയായും മലയാളികള്‍ക്ക് സുപരിചിതനായ മുകേഷ് ഇനി സിനിമയില്‍ പാടാനൊരുങ്ങുന്നു. നവാഗത സംവിധായകനായ സുജിത് വിഘ്‌നേശ്വറിന്റെ ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് താരം ഗായകന്റെ കുപ്പായമിടുന്നത്.മുകേഷ് ആദ്യമായി ഗായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സിനിമക്ക്.സുനില്‍ പ്രേം ആണ് ഛായാഗ്രഹണം. സുജിത് വിഘ്‌നേശ്വര്‍ തന്നെ എഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണനാണ്.

മണികണ്ഠന്‍ പട്ടാമ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ കഥയാണ് പറയുന്നത്. റിയലിസ്റ്റ്ക് സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ മണികണ്ഠനെ കൂടാതെ ദിവ്യ ദര്‍ശന്‍, രാജേഷ് ശര്‍മ്മ, അരുണ്‍ നായര്‍, ഷൈലജ, മിനി, കൃഷ്ണ കുമാര്‍ എന്നിവരും വേഷമിടുന്നുണ്ട്.സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button