കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റിസ് ഗുരുതര പരിക്ക്. അതേസമയം പരിക്കേറ്റത് മാവോയിസ്റ്റ്
വേല്‍മുരുകന് ആണെന്നാണ് സൂചന.
വൈത്തിരിയില്‍ ദേശീയപാതയ്ക്ക് അടുത്തുള്ള ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. റിസോര്‍ട്ടില്‍ എത്തിയ മാവേയിസ്റ്റ് സംഘം ഉടമയോടും അവിടെയുണ്ടായിരുന്ന ആളുകളോടും പണം ആവശ്യപ്പെടുകയായിരുന്നു. ആയുധധാരികളായ അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. എന്നാല്‍ ഈസമയം അവിടെയുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഇവരെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് ഇവിടെയെത്തിയ പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് എത്തുകയും റിസോര്‍ട്ടിന് മുന്‍പില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഒരു മാവോയിസ്റ്റിനു പരിക്ക് പറ്റിയത്. ഇന്നലെ രാത്രി
ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇന്നു പുലര്‍ച്ചെ 4.30 വരെ നീണ്ടു. പുലര്‍ച്ചെ 4.30നാണ് അവസാന വെടിയൊച്ച കേട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം വെടിവെയ്പ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വൈത്തിരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments