KeralaLatest News

സംസ്ഥാനത്ത് ഇനി വെളിച്ചം തരാൻ ‘എല്‍ഇഡി’ മാത്രം; രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ‘എല്‍ഇഡി’ ബൾബുകൾ കൊണ്ടുവരാനുള്ള പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചു. ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ രജിസ്ട്രേഷന്‍ വൈദ്യുതിമന്ത്രി എം എം മണി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

കെഎസ്ഇബിയുടെ വെബ്സൈറ്റ് വഴിയോ, സെക്ഷന്‍സ് ഓഫീസുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.കിഫ്ബി മുഖേന 750 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ എല്‍ ഇ ഡി ബള്‍ബുകളും ട്യൂബുകളും വാങ്ങാം.

ഒരു ബൾബിന് 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കും. ആദ്യ ഘട്ടത്തില്‍ ഒന്‍പത് വാട്ട്സിന്‍റെ ബള്‍ബുകളാകും വിതരണത്തിന് എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button