കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിലേക്ക് സ്ത്രീകൾ എത്തിയാൽ പുരുഷന്മാർ സീറ്റ് ഒഴിഞ്ഞുകൊടുക്കണോ എന്ന് മിക്കവർക്കുമുള്ള സംശയമാണ്. ദീർഘദൂര സർവീസുകളിൽ സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. യാത്രയുടെ ഇടയിൽ സ്ത്രീകൾ കയറിയാൽ മുൻഗണനാ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേൽപ്പിക്കാൻ പാടില്ല. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി ഒഴികെ ബാക്കിയെല്ലാം പുരുഷന്മാർക്കും ഇരിക്കാവുന്നതാണ്. ഈ സീറ്റുകളിൽ സ്ത്രീകൾക്കു മുൻഗണന മാത്രമാണുള്ളത്.
പുരുഷൻമാർ ഇടയിൽ ഇറങ്ങുകയാണെങ്കിൽ മാത്രം നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിച്ചാൽ മാത്രമാണ് ടിക്കറ്റ് നൽകേണ്ടത്. കെഎസ്ആർടിസിയുടെ കണ്ട്രോൾ റൂമിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0471 2463799 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post Your Comments