കൊല്‍ക്കത്ത•കസബ പ്രദേശത്തെ ഒരു സ്വകാര്യ വസതിയില്‍ കൊല്‍ക്കത്ത പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടത് സ്വന്തം മാതാവാണെന്ന് പോലീസ് പറഞ്ഞു.
റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാവടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മെസേജിംഗ് ആപ്ലിക്കേഷന്‍ വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാരുമായി പങ്കുവച്ചാണ് ഇടപാടുകള്‍ ഉറപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ രണ്ടുപേരും സ്കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. ഇവരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ ഈ ആഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.
പോഷ് ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വൃത്തികള്‍ക്ക് ഉപയോഗിക്കുന്നത്. അതുപോലെയുള്ള വീടുകളാണ് തെരഞ്ഞെടുക്കുന്നത്. അതിനാല്‍ പോലീസിന് സംശയം തോന്നില്ലെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments