കോട്ടയം: ചരക്ക് നീക്കം സുഗമമാക്കാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് ജലപാത. ജലപാതയിലുടെയുള്ള ചരക്ക് നീക്കം ഇനി സുഗമമാകും. കൊച്ചിയില്‍നിന്ന് കോട്ടയത്തേക്കും തിരിച്ചും ചരക്കെത്തിക്കാന്‍ കണ്ടെയ്നര്‍ ബാര്‍ജിന്റെ സര്‍വീസ് വെള്ളിയാഴ്ച തുടങ്ങും. ദേശീയ ജലപാത മൂന്നിനെയും ഒന്‍പതിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്..
കോട്ടയം പോര്‍ട്ടിന്റെ ബാര്‍ജാണ് സര്‍വീസിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 250 മെട്രിക് ടണ്‍ ചരക്ക് കയറ്റാന്‍ സാധിക്കും. കൊച്ചി മുതല്‍ കോട്ടയം വരെ 70 കിലോമീറ്ററാണ് ജലപാതയുടെ ദൂരം. ആറ് മണിക്കൂര്‍ കൊണ്ട് ഈ ദൂരം കണ്ടെയ്നര്‍ ബാര്‍ജിന് പിന്നിടാനാകും.കണ്ടെയ്നര്‍ ബാര്‍ജുകളില്‍ എത്തുന്ന ചരക്ക് പരിശോധിക്കാന്‍ എക്സൈസിന് കോട്ടയം പോര്‍ട്ടില്‍ സൗകര്യമുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ചരക്കുകള്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും.
സമീപ ജില്ലകളിലേക്കുള്ളവ കോട്ടയം പോര്‍ട്ടില്‍നിന്ന് ലോറിയില്‍ കയറ്റി വിതരണത്തിനായി കൊണ്ടുപോകും. ഇതിനായി പോര്‍ട്ടില്‍ പ്രത്യേക സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്.ബുധനാഴ്ച കണ്ടെയ്നര്‍ ബാര്‍ജിന്റെ പരിശോധന നടന്നു. പ്രൊപ്പല്ലര്‍, ബാര്‍ജിന്റെ അടിഭാഗം തുടങ്ങിയവ എറണാകുളത്ത് നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധിച്ചത്. പരിശോധനയുടെ ദൃശ്യങ്ങള്‍ വീഡിയോ ക്യാമറകളില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments