തിരുവനന്തപുരം•കൂറുമാറ്റ നിരോധനനിയമ പ്രകാരം ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. എസ്. സുലേഖ, രാജു വടുതല എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി.
നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 മാര്‍ച്ച് 6 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2018 ജനുവരി 8-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഇവരോട് പാര്‍ട്ടി പിന്‍തുണക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ടി. എസ്. സുലേഖ മത്സരിക്കുകയും രാജു വടുതല പിന്‍തുണക്കുകയും ചെയ്തു. ഇതിനെതിരെ ഗ്രാമ പഞ്ചായത്തംഗം ബീനമ്മ ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കിയത്.
Post Your Comments