KeralaLatest NewsNews

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയുടെ മരണവാര്‍ത്തയറിഞ്ഞ് യുവാവ് തേടിയെത്തി; പിന്നീട് സംഭവിച്ചത്

കണ്ണൂര്‍: ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 19കാരിയുടെ മരണവാര്‍ത്തയറിഞ്ഞ യുവാവ് അവളെ കാണാനെത്തി. പക്ഷേ പിന്നീട് അറിഞ്ഞത് ചതിയുടെ കഥ. 21കാരനായ മഞ്ചേശ്വരം സ്വദേശിയാണ് സുഹൃത്തിനൊപ്പം കാമുകിയുടെ കുഴിമാടം തേടി കണ്ണൂരിലെത്തിയത്. എന്നാല്‍ കുഴിമാടം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ചതിയുടെ ആഴം യുവാവിന് മനയിലായത്. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് കാമുകിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് മനസിലായത്.

മൂന്നുമാസം മുമ്പായിരുന്നു ഫേയ്സ്ബുക്കില്‍ യുവതിയെ പരിചയപ്പെടുന്നത്. ചരിചയം പിന്നീട് പ്രണയമായി. പിന്നീട് യുവതിയുടെ വിവരമൊന്നും കിട്ടാതെ വന്നപ്പോള്‍ കാമുകിയുടെ സുഹൃത്തിനെ വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് കാമുകി വാഹനാപകടത്തില്‍ മരിച്ചെന്നും കബറടക്കം കഴിഞ്ഞെന്നും അറിഞ്ഞത്. പിന്നീടാണ് കാമുകിയുടെ കുഴിമാടം കാണണമെന്നും അവിടെ പ്രാര്‍ത്ഥിക്കുമെന്നും ആഗ്രഹിച്ച് സുഹൃത്തുമായി എത്തിയത്. പിന്നീടാണ് കാമുകി വഞ്ചിക്കുകയായിരുന്നെന്നും യുവാവിനെ ഒഴിവാക്കാന്‍ മനപ്പൂര്‍വം ഒരു കഥ മെനഞ്ഞടുക്കുകയാണെന്നും തിരിച്ചറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button