KeralaLatest News

സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ അംഗീകാരം ലഭിക്കും

ഡൽഹി : സിപിഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് ദേശീയ നിര്‍വ്വാഹക സമിതിയുടെ അംഗീകാരം ലഭിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 48 സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള പട്ടികയാണ് സംസ്ഥാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പത്തും ബിഹാറില്‍ അഞ്ചും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ നാലും സീറ്റുകളിലാണ് സിപിഐ മത്സരിക്കുക. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഎംയുടെ മത്സര കേന്ദ്രം. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും തൃശൂരിൽ രാജാജി മാത്യു തോമസും വയനാട്ടിൽ പിപി സുനീറും തിരുവനന്തപുരത്ത് സി ദിവാകരനും മത്സരിക്കും.

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മത്സരിക്കണമെന്നായിരുന്നു പലരുടെയും ആവശ്യം. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് കാനം പിന്നീട് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button