കോട്ടയം•സഭകളിലെല്ലാം ജനാധിപത്യഭരണം നടപ്പിലാക്കണമെന്നും ക്രൈസ്തവസഭകളില്‍ ഇപ്പോള്‍ നടക്കുന്നത് മെത്രാധിപത്യഭരണമാണെന്നും ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ ധര്‍ണയും ജാഥയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചര്‍ച്ച് ആക്ടിനെ ചില മെത്രാന്മാരും വ്യക്തികളും പ്രസ്ഥാനങ്ങളും എതിര്‍ക്കുന്നത് അവര്‍ നടത്തിയിരിക്കുന്ന അഴിമതിയെക്കുറിച്ചും അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന കോഴപ്പണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ്. ക്രൈസ്തവസഭകളുടെ കാര്യങ്ങള്‍ സുതാര്യമല്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ട്. അതിന് പരിഹാരം ചര്‍ച്ച് ആക്ട് മാത്രമാണെന്നും ഗീവര്‍ഗീസ് മോര്‍ കൂറിലോസ് പറഞ്ഞു.
തിരുനക്കര മൈതാനത്ത് നിന്ന് ടിബിയിലേക്ക് ജാഥ നടത്തി. ലെമെന്‍സ് അസോസിയേഷന്‍ സെക്രട്ടറി എം.എല്‍. ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. എകെസിഎ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് അധ്യക്ഷനായി. വി.കെ. ജോയി, പി.സി. ദേവസ്യാ, ബോറിസ് പോള്‍, ജോസഫ് വെളിവില്‍, വര്‍ഗീസ് പറമ്പില്‍, ജോസ് ജോസഫ്, പോളച്ചന്‍ പുതുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments