KeralaLatest News

ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല: പരിഹാസവുമായി അഡ്വ എ ജയശങ്കര്‍

കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പിലാക്കില്ലെന്ന് ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാര്‍ക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ര്ഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ചര്‍ച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വര്‍ഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സര്‍ക്കാരിനോ ഉണ്ടായിട്ടേയില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങള്‍ തെറ്റിദ്ധരിക്കരുതേ! ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല എന്നും ജയശങ്കര്‍ പരിഹസിച്ചു

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങള്‍ തെറ്റിദ്ധരിക്കരുതേ! ചര്‍ച്ച് ആക്ട് പാസാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് പരിപാടിയില്ല.

ചര്‍ച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വര്‍ഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സര്‍ക്കാരിനോ ഉണ്ടായിട്ടേയില്ല.

സര്‍ക്കാരിനോടു ചോദിച്ചിട്ടല്ല, നിയമ പരിഷ്‌കാര കമ്മീഷന്‍ ചര്‍ച്ച് ബില്ലിന്റെ കരട് എഴുതി സമര്‍പ്പിച്ചത്. അത് നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല.

ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇപ്രകാരം അസംബന്ധ നിര്‍ഭരമായ ഒരു ബില്ലിന്റെ കരട് സമര്‍പ്പിച്ചതിന്റെ പിന്നില്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ട്. അതെപ്പറ്റി പാര്‍ട്ടി അന്വേഷണം നടത്തും.

പളളി വക വസ്തുക്കള്‍ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാര്‍ട്ടിക്കുളളത് പാര്‍ട്ടിക്ക്.

കഴിഞ്ഞ ദിവസമാണ് ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സര്‍ക്കാരുമായി ആലോചിച്ചല്ല നിയമപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്നതാണ് ചര്‍ച്ച് ആക്ടിലൂടെ ലക്ഷ്യംവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button