ചെന്നൈ: 65കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. വീടിനുളളില്‍ ഉറങ്ങിക്കിടന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തിമുനയില്‍ നിര്‍ത്തി കൗമാരക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ചെന്നൈ വ്യസര്‍പടി എം.കെ.ബി. നഗറിലാണ് സംഭവം. വയോധിക നിലവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ 17 കാരനെയാണ് എം.കെ.ബി. നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ രണ്ട് കൗമാരക്കാര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രതികള്‍ കഞ്ചാവിന് അടിമയാണെന്നാണ് സമീപവാസികള്‍ പൊലീസിന് നല്‍കിയ മൊഴി. വൃദ്ധയുടെ അയല്‍വാസികളും അടുത്ത പരിചയക്കാരുമാണ് 17 വയസ് പ്രായമുളള മൂന്ന് പ്രതികളും. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
Post Your Comments