Latest NewsIndia

അയോധ്യക്കേസ്‌: സുപ്രീകോടതിയില്‍ ഹിന്ദുസംഘടനകള്‍ മധ്യസ്ഥതയെ എതിര്‍ത്തു

കക്ഷികളോട് വാദമുഖങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച്‌ കോടതി മധ്യസ്ഥതയുടെ കാര്യത്തില്‍ വിധി പറയാന്‍ മാറ്റി.

ഡല്‍ഹി : അയോധ്യകേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍. വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാകില്ലെന്ന് രാംലല്ല സംഘടന വാദിച്ചു. മധ്യസ്ഥതയ്ക്ക് തീരുമാനിക്കും മുമ്പ് ജനങ്ങളെ കേള്‍ക്കണമെന്ന് ഹിന്ദുമഹാസഭയും ആവശ്യപ്പെട്ടു. എന്നാല്‍ പൊതുജനങ്ങളെ കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഒത്തുതീര്‍പ്പിന് സാധ്യത ഉണ്ടെങ്കിലേ മധ്യസ്ഥതയ്ക്ക് വിടാവൂയെന്ന് യു.പി സര്‍ക്കാരും നിലപാടെടുത്തു. കക്ഷികളോട് വാദമുഖങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച്‌ കോടതി മധ്യസ്ഥതയുടെ കാര്യത്തില്‍ വിധി പറയാന്‍ മാറ്റി.

അതെ സമയം മധ്യസ്ഥതയ്ക്ക് തീരുമാനിക്കും മുമ്പ് പരാജയപ്പെടുമെന്നാണോ പറയുന്നതെന്ന് ഭരണഘടനാബെഞ്ച് അംഗം ജസ്റ്റിസ് എസ്.എ ബോംബ്ഡെ ചോദിച്ചു. മധ്യസ്ഥരുടെ പേരുകള്‍ കക്ഷികള്‍ക്ക് നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മധ്യസ്ഥതയുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചു. മധ്യസ്ഥതയ്ക്ക് നിര്‍ദേശിച്ചാല്‍ പരിഗണനാവിഷയങ്ങള്‍ കോടതി നിശ്ചയിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു.

മധ്യസ്ഥതയ്ക്ക് ഏറെസമയം വേണ്ടിവരും എന്നതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് അന്തിമതീര്‍പ്പിന് സാധ്യത കുറവാണ്. വേഗത്തില്‍ വാദം കേട്ട് വിധി പറയണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button