ഡല്‍ഹി: മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയ അയോധ്യക്കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു മധ്യസ്ഥരായി നിയോഗിക്കാവുന്നവരുടെ പേരുകള്‍ സുപ്രീം കോടതിക്കു കൈമാറി കേസിലെ കക്ഷികള്‍.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്. കേഹാര്‍, മുന്‍ ജഡ്ജി എ.കെ. പട്നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദു മഹാസഭ നല്‍കിയത്.
നിര്‍മോഹി അഖാര നല്‍കിയത് ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ. പട്നായിക്, ജസ്റ്റിസ് ജി.എസ്. സിങ്വി എന്നിവരുടെ പേരുകളാണ്. അതേസമയം സുന്നി വഖഫ് ബോര്‍ഡ് പേരുകളൊന്നും നിര്‍ദേശിച്ചിട്ടില്ല.
അയോധ്യകേസ് വിശ്വാസവും വൈകാരികവുമായ പ്രശ്നമാണ്. അതിനാല്‍ മധ്യസ്ഥതയ്ക്കുള്ള ചെറിയ സാധ്യതപോലും പരിശോധിക്കണമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യക്കേസില്‍ മധ്യസ്ഥരെ നിയമിക്കുന്നതില്‍ പിന്നീട് സുപ്രീം കോടതി ഉത്തരവ് ഉണ്ടാകും എന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇത്തരത്തിലുള്ള മധ്യസ്ഥതയെ ഹിന്ദുസംഘടനകള്‍ എതിര്‍ത്തുവെങ്കിലും ഇപ്പോള്‍ അതിനുള്ള സാധ്യതയും തെളിഞ്ഞു വരികയാണ് എന്നാണ് പ്രതീക്ഷ. അതോടൊപ്പം പൊതുജനങ്ങള്‍ മധ്യസ്ഥത അംഗീകരിക്കില്ലെന്നും ഹിന്ദുമഹാസഭ വാദിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥതയ്ക്കു ഉത്തരവിടും മുന്‍പ് തന്നെ എല്ലാ ജനങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്നും ഹിന്ദുമഹാസഭ പറഞ്ഞു. മാത്രമല്ല വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാവില്ലെന്ന് കേസില്‍ കക്ഷിയായ രാംലല്ലയും വാദിച്ചു.
എന്നാല്‍ അതേസമയം ഇത്തരം വാദങ്ങളോട് മധ്യസ്ഥയെ നിങ്ങള്‍ മുന്‍വിധിയോടെയാണോ കാണുന്നത് എന്ന് ജസ്റ്റീസ് എസ്.എ ബോംബ്ഡെ ചോദിച്ചു. മാത്രമല്ല ഈ കേസില്‍ പരാജയപ്പെട്ടാലും കോടതി മധ്യസ്ഥതയുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments