തിരുവനന്തപുരം : പ്രിയ,റിയ എസ്റ്റേറ്റുകളിൽ നിന്ന് കരം സ്വീകരിച്ച നടപടിയിൽ പ്രാഥമിക അന്വേഷണം ഏർപ്പെടുത്തി. കളക്ടർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തും. കൊല്ലം ജില്ലാ കളക്ടർ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് പരാതി. സർക്കാർ നിലപാടിന് വിരുദ്ധമായിട്ടാണ് കരം സ്വീകരിച്ചത്.
ജനുവരി അഞ്ച്, ഫെബ്രുവരി പത്ത് തീയതികളിലായിട്ടാണ് റിയ, പ്രിയ എസ്റ്റേറ്റിന്‍റെ കൈവശമുളള ഭൂമിയുടെ കരം സ്വീകരിച്ചത്. കൊല്ലം തെന്‍മലയിലെ റിയ എസ്റ്റേറ്റിന്‍റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി തെന്‍മല വില്ലേജ് ഓഫീസറാണ് സ്വീകരിച്ചത്.റിയ എസ്റ്റേറ്റിന്‍റെ ഭൂനികുതി സ്വീകരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
Post Your Comments