അമേരിക്ക ജറുസലേമിലെയു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടി . ഫലസ്തീനികളുടെ എംബസിയായാണ്
ഈ കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എംബസിയുടെ നിര്‍ദേശപ്രകാരം ഫലസ്തീന്‍കാര്യ വിഭാഗമാണ് ഈ മേഖലയുടെ കാര്യങ്ങള്‍ നോക്കുക.
ഇസ്രയേല്‍ എംബസിയില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തെ ലയിപ്പിക്കാനാണ് തീരുമാനം. ജറുസലേമിലെ കോണ്‍സുലേറ്റ് ദശകങ്ങളായി ഫലസ്തീനു വേണ്ടിയുള്ള എംബസിയെന്ന മട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സ്റ്റേറ്റ് ഡിപാര്ട്ട്മെന്റ്ചി ല സുപ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ് അറിയിക്കുന്നത്. എന്നാല്‍ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാവില്ലെന്നും അറിയിക്കുന്നു.
Post Your Comments