NattuvarthaLatest News

വെള്ളം കുടിക്കാനെന്ന വ്യാജേന മോഷണം : പ്രതി പിടിയില്‍

മലപ്പുറം: കടകളില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍. കോട്ടക്കല്‍ സ്വദേശി ഷെരീഫ് ആണ് തിരൂരില്‍ അറസ്റ്റിലായത്. കടകളില്‍ ചെന്ന് വെള്ളം ചോദിയ്ക്കുമ്പോള്‍ വെള്ളം എടുക്കാന്‍ പോയസമയത്താണ് പ്രതി മോഷണം നടത്തുന്നത്.

വെങ്ങാല്ലൂരിലെ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ നടത്തുന്ന കടയില്‍ വെള്ളം ചേദിച്ചെത്തിയ ഷെരീഫിനെ പണം മോഷ്ടിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.വ്യാജ നമ്പര്‍ പതിപ്പിച്ച ബൈക്കുമായാണ് ഇയാള്‍ എത്തിയത്.

സമാനമായ മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. കോട്ടക്കലിലെ തന്നെ മറ്റൊരു കടയില്‍ മോഷണം നടത്തിയതിനാണ് ഇതിന് മുമ്പ് അറസ്റ്റിലായത്. അന്ന് ബൈക്ക് നമ്പര്‍ പിന്തുടര്‍ന്ന് പിടികൂടിയതുകൊണ്ടാണ് ഇത്തവണ വ്യാജ നമ്പര്‍ പതിപ്പിച്ചെത്തിയത്. മോഷണവിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button