Latest NewsIndia

കാണാതായ എന്‍.ആര്‍.ഐ ദന്തരോഗ വിദഗ്ധ കൊല്ലപ്പെട്ട നിലയില്‍, പ്രതിയെന്ന് സംശയിച്ചയാളും മരിച്ചു: ദുരൂഹത

സിഡ്നി•ഓസ്ട്രേലിയയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദന്തരോഗ വിദഗ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ്നഗര്‍ ജില്ലയില്‍ നിന്നുള്ള 32 കാരിയായ ഡോ.പ്രീതി റെഡ്ഡിയാണ് മരിച്ചത്. സിഡ്നിയിലെ കിങ്ങ്സ്ഫോര്‍ഡില്‍ സ്ട്രാച്ചന്‍ ലെയ്നിന്‍ പാര്‍ക്ക് ചെയ്ത സ്വന്തം കാറിലാണ് പ്രീതിയുടെ മൃതദേഹം സ്യൂട്ട് കെയ്സിലാക്കിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ട്.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഡോ.ഹര്‍ഷവര്‍ദ്ധനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.

തന്റെ മുന്‍ കാമുകിയായ പ്രീതിയെ കൊലപ്പെടുത്തിയ ശേഷം ഹര്‍ഷവര്‍ദ്ധന്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് ന്യൂസ് സൗത്ത് വെയ്ല്‍സ് പോലീസ് സംശയിക്കുന്നത്.

പ്രീതിയും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയതാണ്. സെന്റ്‌ ലിയോനാര്‍ഡ്സില്‍ ഒരു ദന്തല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ പ്രീതിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാതാവുകയായിരുന്നു. പ്രീതിയുടെ മൃതദേഹം സ്ഥലത്ത് നിന്നും 340 കിലോമീറ്റര്‍ അകലെ ന്യൂ ഇംഗ്ലണ്ട് ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയാണ് കാറപകടത്തില്‍ മരിച്ച നിലയില്‍ ഹര്‍ഷവര്‍ദ്ധനെ കണ്ടെത്തിയത്.

മരണത്തിന് മുന്‍പ് പോലീസ് ഹര്‍ഷവര്‍ദ്ധനുമായി സംസാരിച്ചിരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായ ചില സൂചനകള്‍ സംസാരത്തില്‍ നിന്ന് ലഭിച്ചിരുന്നതായി പോലീസ് പറയുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം മാര്‍ക്കറ്റ് സ്ട്രീറ്റിലേക്ക് നടന്ന പ്രതി തനിക്കറിയാവുന്ന ഒരു പുരുഷനൊപ്പമാണ് ഹോട്ടലില്‍ തങ്ങിയതെന്നും പോലീസ് കരുതുന്നു.

ഞായറാഴ്ച രവിലെ 11 മണിക്കാണ് പ്രീതിയുടെ കുടുംബം അവരുമായി സംസാരിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലീസ് സഹായം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button