KeralaLatest News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമ്പോള്‍ പാമ്പ് കടിയേറ്റുള്ള മരണങ്ങളും കൂടുന്നു

പാമ്പ്കടിയേറ്റ 11കാരന്‍ വിവരം പറയാന്‍ മാതാവിന്റെ അടുത്തേയ്ക്ക് സൈക്കിളില്‍ പോയത് ഒരു കിലോമീറ്ററോളം

കൊടുങ്ങല്ലൂര്‍: സംസ്ഥാനത്ത് ചൂട് ഉയരുന്നതിനനുസരിച്ച് പാമ്പ് കടിയേറ്റുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ചൂട് കൂടുമ്പോള്‍ പാമ്പ് തണുപ്പ് ഉള്ള സ്ഥലങ്ങള്‍ അന്വേഷിച്ച് ജനവാസ മേഖലകളിലേയ്ക്ക് എത്തുന്നതാണ് ഇതിനു കാരണം .കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ പാമ്പ്കടിയേറ്റ 11കാരന്‍ വിവരം പറയാന്‍ മാതാവിന്റെ അടുത്തേയ്ക്ക് സൈക്കിളില്‍ പോയത് ഒരു കിലോമീറ്ററോളമായിരുന്നു. . ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാതാവ് ജോലി ചെയ്യുന്ന വീട്ടിലേയ്ക്കായിരുന്നു കുട്ടി പോയത്.

എന്നാല്‍ അവിടെ എത്തിയപ്പോഴേയ്ക്കും കുട്ടി അവശനിലയിലായിരുന്നു. ഉടനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറിയാട് കെവിഎച്ച്എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്ങല്‍ ഷാജിയുടെ മകനാണ് ഷഫ്നാസ്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കബറടക്കം നടത്തി. മാതാവ്: സീനത്ത്. സഹോദരി: ഫര്‍സാന.

shortlink

Related Articles

Post Your Comments

Related Articles


Back to top button