Latest NewsKerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഉറപ്പുമായി സ്മൃതി ഇറാനി

ഹൈന്ദവക്ഷേത്രാചാരങ്ങങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താകും കേരളത്തിലേതെന്ന് മന്ത്രി

കൊടുങ്ങല്ലൂര്‍: ഹൈന്ദവക്ഷേത്രാചാരങ്ങങ്ങളെ തകര്‍ക്കത്തവര്‍ക്കെതിരെയുള്ള വിധിയെഴുത്താകും കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി . അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍്ട്ടിയേയുള്ളു. അത് ബിജെപിയാണെന്ന് ജനങ്ങള്‍ക്കറിയാം. രാജ്യത്തെ സേവിക്കുയെന്ന ലക്ഷ്യം അതേപടി നടപ്പാക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. നാടിന്റെ സമഗ്രപുരോഗതിക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സ്്മൃതി ഇറാനി വിശദീകരിച്ചു. 42 കോടി അസംഘടിത ജനങ്ങള്‍ക്കായി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് മോദി സര്‍്ക്കാര്‍ നടപ്പാക്കിയതെന്ന് സ്മൃതി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് മോദി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button