![](/wp-content/uploads/2019/03/death-rattle.jpg)
വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യ ഭാരതിയാണ് മരിച്ചത്. മുരുകേശന്- നിരഞ്ജന ദമ്പതികളുടെ മകളാണ് മരിച്ച ദിവ്യ ഭാരതി. സംഭവം നടക്കുമ്പോള്‍ തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും വീട്ടിലില്ലായിരുന്നു.
അബദ്ധത്തില്‍ അപകടം സംഭവിച്ചതാകാനാണ് സാധ്യതയെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു. എന്നാൽ മറ്റെന്തെങ്കിലും ആണോ അപകടത്തിന് കാരണമെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി
Post Your Comments