ന്യൂഡൽഹി: റഫാൽ കേസിൽ പരാതിക്കാർക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചവയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പരാതിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയില്‍ പറഞ്ഞു.
അതേസമയം രേഖകള്‍ മോഷ്ടിച്ചത് പ്രതിരോധമന്ത്രാലയത്തിലെ മുൻ ജീവനക്കാരോ നിലവിലെഎന്നും ഇവ അതീവ രഹസ്യസ്വഭാവമുള്ളവയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഈ രേഖകളില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നും ഇവ ഒരിക്കലും പ്രസിദ്ധപ്പെടുത്താൻ കഴിയാത്തതാണെന്നും അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
എന്നാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടപ്പോള് സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് ചീഫ്ജസ്റ്റീസ് രഞ്ജൻ ഗോഗോയി ചോദിച്ചു. രേഖകൾ എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് തങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് അറ്റോണി ജനറല്‍ മറുപടി നല്കി. . രഹസ്യരേഖകൾ പരാതിയിൽ ചേർക്കാൻ കഴിയില്ലെന്നും അതിനാൽ പുനപരിശോധനാഹർജി തള്ളണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
Post Your Comments