നീണ്ട കാത്തിരിപ്പിന് ശേഷം മികച്ച വിൽപ്പനയുള്ള ക്ലാസിക്ക് 350യ്ക്ക് എബിഎസ് സുരക്ഷ നൽകി റോയല്‍ എന്‍ഫീല്‍ഡ്. ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ വാഹനങ്ങൾക്ക് ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ കമ്പനി നൽകിയത്. എബിഎസ് സംവിധാനം ഉൾപ്പെടുത്തിയെന്നല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
ബൈക്കിന്റെ വില എബിഎസ് സംവിധാനം ലഭിച്ചതോടെ 1.53 ലക്ഷം രൂപയായി ഉയർന്നു. എബിഎസില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 5,800 രൂപയാണ് വർദ്ധിച്ചത്. സില്‍വര്‍, ആഷ്, ക്ലാസിക്ക് ബ്ലാക്ക്, ലഗൂണ്‍ ബ്ലൂ, ക്ലാസിക്ക് ചെസ്റ്റനട്ട് റെഡ് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്.
Post Your Comments